Uncategorized

കുളത്തൂപ്പുഴയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

കൊല്ലം : കുളത്തൂപ്പുഴ ചോഴിക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്ത വീട്ടിൽ സജിനാണ് മരിച്ചത്. 30 വയസായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി കരുതുന്നു. സമീപവാസികളായ ബന്ധുക്കൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ലേഖയാണ് ഭാര്യ, മക്കൾ ദേവു, ദേവുപ്രിയ, സൗപർണിക. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്നു സജിൻ. സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് ഒരേക്കറിൽ സ്ഥിര താമസമാക്കിയത്. അടുത്തിടെ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ആദിവാസി മലവേടർ വിഭാഗത്തിൽപ്പെട്ട യുവാവാണ് മരണപ്പെട്ട സജിൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button