23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • 1000 റേഷൻ കടകൾ ഒരു വർഷത്തിനുള്ളിൽ സ്മാർട്ടാക്കും – മന്ത്രി ജി.ആർ. അനിൽ
Iritty

1000 റേഷൻ കടകൾ ഒരു വർഷത്തിനുള്ളിൽ സ്മാർട്ടാക്കും – മന്ത്രി ജി.ആർ. അനിൽ

ഇരിട്ടി: സംസ്ഥാനത്തെ 1000 റേഷൻകടകൾ ഒരുവർഷത്തിനുള്ളിൽ ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് റേഷൻ കടകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഗോത്രവർഗ്ഗ കോളനികളിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കടകളുടെ ജില്ലാതല ഉദ്ഘാടനം കീഴ്പ്പള്ളിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കണം എന്നാണ് സർക്കാറിൻ്റെ നയമെന്നും, പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ, ആറളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വല്‍സ ജോസ്, ഇ. സി. രാജു, ഡോ. ഡി. സജിത് ബാബു, പായം ബാബുരാജ്, തോമസ് വര്‍ഗീസ്, എം. എം. മജീദ്, ബെന്നിച്ചന്‍ മഠത്തിനകം, ജെയ്‌സണ്‍ ജീരകശേരി, കെ. ഷാജി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

ആദിവാസി ബാലികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഇരിട്ടി ഡി. വൈ. എസ്. പിയായി പ്രിൻസ് അബ്രഹാം ചുമതലയേറ്റു.

Aswathi Kottiyoor

തില്ലങ്കേരിയിൽ പുലിയെ കണ്ടതായി റബ്ബർവെട്ട്‌ തൊഴിലാളി ; പ്രദേശവാസികൾ വാസികൾ ആശങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox