Uncategorized

കേളകം എംജിഎം ശാലേം സെക്കന്ററി സ്കൂളിൽ പ്രീപ്രൈമറി കുട്ടികൾ ഫ്രൂട്ട്സ് ദിനാഘോഷം നടത്തി.

കേളകം : എംജിഎം ശാലേം സെക്കന്ററി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ ഫ്രൂട്ട്സ് ദിനാഘോഷം അരങ്ങേറി.വിദ്യാർത്ഥികൾ വിവിധതരം പഴങ്ങൾ കൊണ്ടുവന്ന് പ്രദർശനം നടത്തി. പഴങ്ങളുടെ ആരോഗ്യഗുണങ്ങളെ കുറിച്ചും അവയെ ദിനം പ്രതി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂൾ പ്രിൻസിപ്പൽ ടി വി ജോണി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.അധ്യാപിക ഷാജിത നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് അധ്യാപിക ഷീനയുടെ നേധൃത്വത്തിൽ കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.കുട്ടികൾ പഴങ്ങളെക്കുറിച്ച് ഗാനങ്ങളും നൃത്തവും അവതരിപ്പിച്ചു.പച്ചക്കറികൾ പ്രമേയമാക്കി കുട്ടികൾ അവതരിപ്പിച്ച ഫാൻസി ഡ്രെസ്സ് വളരെയേറെ ശ്രദ്ധയാകർഷിച്ചു.പരിപാടിയുടെ അവസാനം പച്ചക്കറികളാൽ തയ്യാറാക്കിയ വിഭവങ്ങൾ പ്രദർശിപ്പിക്കുകയും എല്ലാവരും ചേർന്ന് ആസ്വദിക്കുകയും ചെയ്തു. ഈ ദിനാചാരണം കുട്ടികളിൽ ആരോഗ്യബോധം വളർത്താനുള്ള മികച്ച അവസരമായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button