21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഡെങ്കിപ്പനി ദിനാചരണം ; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ പരിപാടി സംഘടിപ്പിച്ചു
Kerala

ഡെങ്കിപ്പനി ദിനാചരണം ; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ പരിപാടി സംഘടിപ്പിച്ചു

ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തോട്ടങ്ങളിലേക്ക് നീങ്ങാം എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളിൽ ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ടി. എ ജെയ്സൺ, ഹാഷിം. എ , സന്ധ്യ സി. ആർ, ഷാഹിന ടി. എ , സുരഭി പി. കെ , ഭാഗ്യശ്രീ എന്നിവർ പങ്കെടുത്തു. റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ കമിഴ്ത്തുകയും, ടാപ്പിംഗ് ചെയ്യാത്ത തോട്ടങ്ങളിലെ ചിരട്ടകൾ എടുത്തു മാറ്റി കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും, കൊതുക്‌ വളരുന്ന സാഹചര്യം സൃഷ്ടിച്ചാൽ 2022 ലെ കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ടി. എ ജെയ്സൺ അറിയിച്ചു.

Related posts

ബി​ജു പ്ര​ഭാ​ക​റി​ന് ഗ​താ​ഗ​ത വ​കു​പ്പിന്‍റെ പൂ​ർ​ണ​ചു​മ​ത​ല

Aswathi Kottiyoor

മം​ഗ​ളൂ​രു വി​മാ​ന​ദു​ര​ന്തം: നി​യ​മ​പോ​രാ​ട്ടം തു​ട​രുമെന്ന് മരണപ്പെട്ടവരുടെ കുടുംബാഗംങ്ങള്‍

Aswathi Kottiyoor

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ മോട്ടാർവാഹനവകുപ്പ് നടപടി, ഇനി പുതിയ നമ്പർ സീരീസ്

Aswathi Kottiyoor
WordPress Image Lightbox