24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
Kerala

തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

മേയ് 19 വരെ കടൽ പ്രക്ഷുബ്‌ധമാവാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് വരെയും, രാത്രി 10.30 മുതൽ അർദ്ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതലാവാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.

വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. മത്സ്യബന്ധനോപാധികൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരളലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

Related posts

കേരളം 2,603 കോടി രൂപ കൂടി കടമെടുക്കുന്നു

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നു കൂ​ടു​ത​ല്‍ സൗ​രോ​ര്‍​ജം പ​കരാ​നാ​യി പു​തി​യ പവർ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മൂ​ഹമാ​ധ്യ​മ ടീ​മി​ന് ഒ​രു വ​ർ​ഷ​ത്തെ ശ​ന്പ​ളം 79.73 ല​ക്ഷം രൂ​പ

Aswathi Kottiyoor
WordPress Image Lightbox