24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • ഭ​ക്ഷ്യവി​ഷ​ബാ​ധ: ജാ​ഗ്ര​ത പാ​ലി​ക്ക​ണം
kannur

ഭ​ക്ഷ്യവി​ഷ​ബാ​ധ: ജാ​ഗ്ര​ത പാ​ലി​ക്ക​ണം

ക​ണ്ണൂ​ർ: ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക്ലോ​റി​നേ​ഷ​ന്‍ ചെ​യ്ത​തും തി​ള​പ്പി​ച്ചാ​റ്റി​യ​തു​മാ​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​ന്‍ പാ​ടു​ള്ളൂ.
പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ശു​ദ്ധ ജ​ല​ത്തി​ല്‍ ന​ന്നാ​യി ക​ഴു​കി​യ​തി​നു​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വീ​ണ്ടും ചൂ​ടാ​ക്കി​യോ അ​ല്ലാ​തെ​യോ ഉ​പ​യോ​ഗി​ക്ക​രു​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഈ​ച്ച, പാ​റ്റ, എ​ലി​ക​ള്‍ മു​ത​ലാ​യ ക്ഷു​ദ്ര ജീ​വി​ക​ള്‍​ക്ക് പ്രാ​പ്യമാ​ക​ത്ത വി​ധം സൂ​ക്ഷി​ക്ക​ണം. ഹോ​ട്ട​ലു​ക​ള്‍, കൂ​ള്‍​ബാ​റു​ക​ള്‍, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍, മ​റ്റു ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ മു​ത​ലാ​യ​വ ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ക​യും സ്ഥാ​പ​ന​വും ചു​റ്റു​പാ​ടും വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​ക​യും വേ​ണം. വ്യ​ക്തി ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

Related posts

റൈ​ഫി​ൾ ഷൂ​ട്ടിം​ഗി​ൽ ലെ​ന മ​രി​യ ഇ​ന്ത്യ​ൻ ക്യാ​മ്പി​ലേ​ക്ക്

Aswathi Kottiyoor

നഷ്ടപരിഹാരം വി​ത​ര​ണം ചെ​യ്യ​ണം: വ്യാപാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor

കുട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox