Uncategorized

മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും

കൊച്ചി: എറണാകുളം എളമക്കരയിൽ ആറ്
വയസുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. പീഡന വിവരം മറ്റാർക്കെങ്കിലും അറിയാമായിരുന്നോ എന്നതിലും വ്യക്തത വരുത്തും.

കഴിഞ്ഞദിവസമാണ് ആറുവയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത്. പെൺകുട്ടി ഒരുവർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു.
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും പീഡനം നടന്നിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തത്.
അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തിയപ്പോഴായിരുന്നു യുവതി ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് കൊല നടത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button