Uncategorized

‘ഈ അലവലാതിയെ ഇനിയും ചുമക്കണോ?’; മുഖ്യമന്ത്രിയെ പുകഴ്ത്തിയ പരാമർശത്തിൽ മണിശങ്കർ അയ്യരെ അധിക്ഷേപിച്ച് ജിൻ്റോ ജോൺ

തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ച് കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജിൻ്റോ ജോൺ ചോദിച്ചത്.
കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേര്‍ന്നു നില്‍ക്കാത്തൊരു ബുദ്ധിജീവി! ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തില്‍ കയറിയ മോദിയെ താഴെയിറക്കാന്‍ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ് ഇപ്പോള്‍ ‘കേരളത്തിലെ മോദി’യെ പുകഴ്ത്താന്‍ ഇറങ്ങിയത്. ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? ഈ ശങ്കരയ്യരുടെ മണികിലുക്കം കേട്ട് പിണറായിസ്റ്റുകള്‍ ആരും തുള്ളണ്ട. സാധാരണക്കാരുടെ ജീവിതദുരിതങ്ങളുടെ നേരനുഭവങ്ങള്‍ ഇല്ലാത്ത അയ്യരല്ല മലയാളിയുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടത്’ എന്നായിരുന്നു ജിൻ്റോ ജോണിൻ്റെ അധിക്ഷേപ പരാമർശം.
അയ്യര്‍ ആണ് ശരിയെങ്കില്‍ സര്‍ക്കാരിന്റെ തെമ്മാടിത്തരങ്ങള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ ചെയ്ത് അതിക്രൂര മര്‍ദനങ്ങളും ജയില്‍വാസവും കേസുകളും നേരിടുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയൊക്കെ പോരാട്ടങ്ങള്‍ തെറ്റാകണ്ടേ? പുതുയുഗ യാത്ര തെറ്റാകണ്ടേ?. ലോക്സഭ, നിയമസഭ ഉപാതെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകളൊക്കെ സിപിഐഎമ്മിനെ തോല്‍പ്പിച്ച കേരളത്തിലെ സാധാരണ മനുഷ്യര്‍ തെറ്റായിരുന്നോയെന്നും ജിന്റോ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button