Uncategorized
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനെതിരെയും കേസ്. എസ്എഫ്ഐക്കാരെ മര്‍ദിച്ചു എന്ന പരാതിയിലാണ് പൊലീസുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. എ ആര് ക്യാമ്പിലെ സിപിഒ മിഥുന് റോയ്ക്കെതിരെയാണ് കേസ്.തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്.
ശംഖുമുഖം ബീച്ചിലെ ന്യൂ ഇയർ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. എസ്എഫ്ഐ പ്രവർത്തകരടക്കം യുവാക്കളെ മർദിച്ച കൂട്ടത്തിൽ മിഥുനും ഉണ്ടായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. മിഥുന്റെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. സുജിത്ത്, രേവന്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മെഡിക്കൽ അവധിയിലായിരുന്ന മിഥുൻ ഷോപ്പിങ് മാളിൽ പോയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.




