24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 5 ദിവസം, പൂട്ടിയത് 110 കടകള്‍; സംസ്ഥാനത്ത് പരിശോധന തുടരുന്നു
Kerala

5 ദിവസം, പൂട്ടിയത് 110 കടകള്‍; സംസ്ഥാനത്ത് പരിശോധന തുടരുന്നു

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിരുന്നു.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.

Related posts

ഒറ്റ ക്ലിക്കിൽ കുറ്റവാളികളെ പൂട്ടാൻ ഐകോപ്‌സ്‌

Aswathi Kottiyoor

*32 വര്‍ഷത്തെ ഇടവേള: കശ്മീരില്‍ വീണ്ടും സിനിമ.*

Aswathi Kottiyoor

കടലിലെ പ്ലാസ്റ്റിക് സമൃദ്ധി കൂടുന്നത് ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയെന്ന് പഠന റിപ്പോര്‍ട്ടുകള്‍

Aswathi Kottiyoor
WordPress Image Lightbox