Uncategorized

ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില; ഇന്നും 2000ന് അടുത്ത് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്. പവന് 1,920 രൂപ കുറഞ്ഞു. ഇതോടെ 1,14,240 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണം.

ഈ മാസം ആദ്യം (ഫെബ്രുവരി 1) 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിറ്റേന്ന് ഉച്ചയ്ക്ക് (ഫെബ്രുവരി 2) വിലയിടിഞ്ഞ് 1,07,920 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. പിന്നീട് വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് വിപണി കണ്ടത്. ഫെബ്രുവരി രണ്ടിന് നാലുതവണയാണ് വില മാറി മറഞ്ഞത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും ചാഞ്ചാട്ടം തുടര്‍ന്നു. ദിവസം രണ്ടു തവണയെങ്കിലും വില മാറിമറഞ്ഞു. ഫെബ്രുവരി 11 ന് 1,17,040 രൂപയായിരുന്ന വില പിന്നീട് ഇന്നലേയും ഇന്നുമായി കുറയുകയായിരുന്നു. അഖിലേന്ത്യ പണിമുടക്ക് ദിനമായിരുന്ന ഇന്നലെ വില ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,520 രൂപയാകുകയും പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയാകുകയും ചെയ്തിരുന്നു.

അമേരിക്കയുടെ ജനുവരിയിലെ തൊഴിൽക്കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇരട്ടിയധികം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതോടെ അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കരകയറുന്നുവെന്ന വിലയിരുത്തല്‍ ശക്തമായി. ഇത് യുഎസ് ഡോളറിന്റെയും (ഡോളർ ഇൻഡക്സ്) യുഎസ് ട്രഷറി യീൽഡിന്റെയും മുന്നേറ്റത്തിന് കാരണമായി. അതോടെ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button