കുടകുവനത്തിൽ നിന്നുളള വന്യമൃഗഭീഷണി തടയാൻ വനാതിർത്തിയിൽ സൗരോർജ വൈദ്യുതി തൂക്കുവേലി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉദയഗിരി പഞ്ചായത്ത് ആവശ്യപ്പെട്ടു.
ഒരുമാസത്തിനിടെ നിരവധി തവണ വന്യമൃഗങ്ങൾ കൃഷിയിടത്തിൽ കടന്ന് നാശംവരുത്തിയത് കണക്കിലെടുത്ത് അടിയന്തര സുരക്ഷാനടപടികൾ വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതരോടാവശ്യപ്പെട്ടു.
അതേസമയം നിലവിലുള്ള വൈദ്യുതിവേലി അറ്റകുറ്റപ്പണികൾ നടത്തിയും കേടായ ബാറ്ററികൾ മാറ്റിസ്ഥാപിച്ചും വന്യമൃഗഭീഷണി തടയാൻ നടപടി സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് അറിയിച്ചു. കർഷകർക്ക് അനാവശ്യഭീതി ആവശ്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.