24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജനന,മരണ,വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത ഒരുക്കി തദ്ദേശസ്വയംഭരണ വകുപ്പ് സ്റ്റാൾ
Kerala

ജനന,മരണ,വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത ഒരുക്കി തദ്ദേശസ്വയംഭരണ വകുപ്പ് സ്റ്റാൾ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കി തദ്ദേശസ്വയംഭരണ വകുപ്പ് സ്റ്റാള്‍.
ജനന,മരണ,വിവാഹ, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സൗജന്യമായി പ്രിന്റ് എടുക്കാനുമുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ചുരുങ്ങിയ സമയത്തിനകം സാധ്യമാക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്റ്റാളുകള്‍ മേളയിലെ ശ്രദ്ധാകേന്ദ്രമാണ്.

ടാക്സ്,വീട്ട് നികുതി അടയ്ക്കാനും സ്റ്റാളില്‍ അവസരം.
ടാക്സ്, വീട്ട് നികുതി അടയ്ക്കാനുള്ള അവസരവും തദ്ദേശ സ്വയംഭരണ വകുപ്പ് സ്റ്റാളില്‍ ലഭിക്കും. വീട്ട് നമ്പര്‍, വാര്‍ഡ് നമ്പര്‍ എന്നിവ കൃത്യമായി നല്‍കിയാല്‍ ടാക്സ് അടയ്ക്കാനും, വീട്ടുനികുതി അടയ്ക്കാനും കഴിയും. അപേക്ഷകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പേര്, രജിസ്റ്റര്‍ ചെയ്ത സ്ഥലം, തീയതി മുതലായവ കൃത്യമായി അറിഞ്ഞിരിക്കണം.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മേളയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്റ്റാള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ഇന്റിഗ്രറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) എന്നിവയുടെ നേതൃത്വത്തിലാണ് സേവനങ്ങള്‍ ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്കായി citizen.lsgkerala.gov.in ലും സേവനങ്ങള്‍ ഒരുക്കുന്നുണ്ട്.

Related posts

വേ​ളാ​ങ്ക​ണ്ണി​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ; ഇ​ന്നു മു​ത​ൽ ബു​ക്ക് ചെ​യ്യാം

Aswathi Kottiyoor

സ്കിൽ ലോൺ മേള

Aswathi Kottiyoor

കാർഷികോത്പന്ന സംസ്‌കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണം; മന്ത്രി കെ കൃഷ്ണൻ കുട്ടി

Aswathi Kottiyoor
WordPress Image Lightbox