24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഞങ്ങളും കൃഷിയിലേക്ക്
Iritty

ഞങ്ങളും കൃഷിയിലേക്ക്

ഇരിട്ടി :പടിയൂർ പഞ്ചായത്തും പടിയൂർ കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി അരഭിച്ചു.പന്ത്രണ്ടാം വാർഡ് തല സമിതി രൂപീകരണ യോഗം പെരുമണ്ണിൽ നടന്നു.
എല്ലാവരിലും കാർഷിക സംസ്കാരം ഉണർത്തുക ഭക്ഷ്യ സ്വയം പര്യാപ്തത, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്നിവയാണ് പദ്ധ തിയുടെ ലക്ഷ്യങ്ങൾ . ഇതിനായി വാർഡിലെ എല്ലാ കുടുംബങ്ങളിലും വിത്ത്, തെെകൾ എന്നിവ ലഭ്യമാക്കി കൃഷി ചെയ്യുന്നതിനായി പ്രേരണ നൽകുന്നതും കർഷക ഗ്രൂപ്പുകൾ രൂപീകരിക്കുന്നതുമാണ്. പെരുമണ്ണിൽ നടന്ന ചടങ്ങിൽ
കൃഷി അസിസ്റ്റന്റ് കെ.ആർ.രേഖ
പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ ആർ.രാജൻ അധ്യക്ഷത വഹിച്ചു.
കെ.ബി.ശിവൻ, കെ. ഗോവിന്ദൻ, കെ.ടി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ വാർഡിലെ കുടുംബങ്ങൾക്കായുള്ള പച്ചക്കറി വിത്ത് വിതരണവും കൃഷി പ്രതിജ്ഞയും നടന്നു.

Related posts

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

ആറളംഫാമിനെ വനവാസികളുടെ മരണശാലയാക്കി മാറ്റിയ പിണറായി സർക്കാർ വനവാസി സഹോദരങ്ങളോട് മറുപടി പറയണം – എം.ടി. രമേശ്

Aswathi Kottiyoor

ആറളം താവളമാക്കി കടുവ; നിശ്ചലം ജനജീവിതം

Aswathi Kottiyoor
WordPress Image Lightbox