24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാ​സ​ര്‍​ഗോ​ഡ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ: കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം
Kerala

കാ​സ​ര്‍​ഗോ​ഡ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ: കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍ഗോഡ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയും ചെയ്ത സംഭവത്തില്‍ അടിയന്തിരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കൂടാതെ ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശവും നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങള്‍ ഒരുക്കണം. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി ദേവനന്ദ(16)ആണ് ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചത്. കാസര്‍ഗോഡ് ചെറുവത്തൂറിലെ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്നും ഷവര്‍മ കഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റത്.

Related posts

ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍.

Aswathi Kottiyoor

ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ സം​സ്ഥാ​ന​ത്ത് 46,61,138 വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

നെല്ലിന്റെ വില കർഷകർക്ക് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox