‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി

തുടർഭരണത്തിന് എതിരെ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർപേഴ്സൺ കെ സച്ചിദാനന്ദന് എതിരെ
സച്ചിദാനന്ദനെതിരായ സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹോംവർക്ക് ചെയ്യാതെ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെ ആണ് സച്ചിദാനന്ദൻ അത്തരമൊരു പരാമർശം നടത്തിയത്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ആ വ്യക്തി അത്തരം ഒരു പ്രസ്താവന നടത്തിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മന്ത്രി വി ശിവൻകുട്ടി. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പരാമർശം നടത്തിയതെന്നും വി ശിവൻകുട്ടി പറഞ്ഞു
കേരളത്തിൽ മൂന്നാം തുടർ ഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണ്. ജനങ്ങളോട് വോട്ട് ചോദിക്കാൻ അവകാശം ഞങ്ങൾക്കുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ മൂന്നാമതും അധികാരത്തിൽ വരേണ്ടതില്ല എന്ന തരത്തിൽ ഉള്ള പ്രസ്താവന ആര് നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾക്ക് വിഷമം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഏറ്റവും അധികം ഉൾപ്പെട്ടിരിക്കുന്നതും നേതൃത്വം കൊടുത്തിരിക്കുന്നതും കോൺഗ്രസ് നേതാക്കന്മാരാണെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. ആന്റോ ആന്റണി പണം വാങ്ങിയതിൽ പ്രതിപക്ഷ നേതാവിന് എന്തെങ്കിലും പങ്കുണ്ടോയെന്നും വി ശിവൻകുട്ടി ചോദിച്ചു. ഇതിൽ ഒന്നും പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ലല്ലോ. കുറ്റം ചെയ്തവർ ആരായിരുന്നാലും ശിക്ഷിക്കപ്പെടണം. അന്വേഷണ സംഘത്തെ പ്രതിപക്ഷ നേതാവ് വിമർശിക്കുകയാണ്. സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ഫോട്ടോ പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കളാരും ഒരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ലല്ലോ. സ്വർണ്ണക്കൊള്ള കോൺഗ്രസിനുമേൽ തിരിച്ചടിച്ചിരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.




