24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം; 15 മിനിട്ട് മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം; 15 മിനിട്ട് മുടങ്ങും

കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്നതും കൽക്കരി ക്ഷാമവും കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ എസ് ഇ ബി അറിയിച്ചു. കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 15 മിനിട്ടായിരിക്കും നിയന്ത്രണം. നഗരമേഖലകളെയും ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യസേവന മേഖലകളെയും നിയന്ത്രത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. വിപണിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാവും.കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്പാദനം കുറച്ചിരുന്നു. ഇക്കാരണത്താൽ കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവുണ്ടാകും. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.രാജ്യത്തെ വിവിധ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം ഉത്പാദത്തിൽ കുറവ് നേരിട്ടിരുന്നു. പിന്നാലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉത്പാദനം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഉത്പാദകരുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ ആലോചിക്കുന്നുവെന്നും അധികൃതർ അറിയിച്ചു

Related posts

25000 കോടി രൂപയുടെ നഷ്ടം 2015ല്‍, 26000 കോടി നഷ്ടം 2016ല്‍; ദേശീയ പണിമുടക്ക് കേരളത്തില്‍ മാത്രമല്ലെന്ന് വ്യാപാരികളുടെ സംഘടന കണക്കുകള്‍

Aswathi Kottiyoor

ഓണക്കിറ്റ് വിതരണം തുടരുന്നു; ഇതുവരെ വിതരണം ചെയ്തത് 72,40,225 കിറ്റുകൾ

Aswathi Kottiyoor

ജവാൻ ഉൽപ്പാദനം കൂട്ടുന്നു ; ബിവറേജസ്‌ കോർപറേഷൻ ശുപാർശ സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox