24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞു, മൂല്യനിർണയം നാളെ മുതൽ ; പ്രയോഗിക പരീക്ഷ മൂന്നുമുതൽ
Kerala

പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞു, മൂല്യനിർണയം നാളെ മുതൽ ; പ്രയോഗിക പരീക്ഷ മൂന്നുമുതൽ

സംസ്ഥാനത്ത്‌ രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു. പ്രയോഗിക പരീക്ഷ മെയ്‌ മൂന്നിന്‌ ആരംഭിക്കും. അന്ന്‌ പൊതു അവധിയാണെങ്കിൽ അടുത്ത ദിവസം തുടങ്ങും. ടൈംടേബിൾ സ്‌കൂളിന്‌ നിശ്ചയിക്കാം. ഒരേ സമയം 20 വിദ്യാർഥികളേ ലാബിൽ പാടുള്ളു.

ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയത്തിന്‌ വ്യാഴംമുതൽ സംസ്ഥാനത്തെ 80 കേന്ദ്രത്തിൽ ക്യാമ്പ്‌ ആരംഭിക്കും. 20,000 അധ്യാപകർ 30 ലക്ഷം ഉത്തരക്കടലാസ്‌ മൂല്യനിർണയം നടത്തും. പ്രായോഗിക പരീക്ഷാ ദിവസങ്ങളിൽ മൂല്യനിർണയമില്ല. ജൂൺ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കും.

10 ശതമാനം ഫോക്കസ്‌ ഏരിയ വർധിപ്പിക്കുകയും 30 ശതമാനം ചോദ്യം മുഴുവൻ പാഠഭാഗങ്ങളിൽനിന്നും പരിഗണിച്ചായിരുന്നു പരീക്ഷ. ഇതിനെതിരായ യുഡിഎഫ്‌ സംഘടനകളുടെ പ്രചാരണം പരാജയപ്പെട്ടു. എസ്‌എസ്‌എൽസി പരീക്ഷ വെള്ളിയാഴ്‌ച സമാപിക്കും. മെയ്‌ 12 മുതൽ സംസ്ഥാനത്തെ 70 കേന്ദ്രത്തിൽ 4,27,000 ഉത്തരക്കടലാസിന്റെ മൂല്യനിർണയം ആരംഭിക്കും. ഫലവും ജൂൺ പകുതിയോടെ പ്രസിദ്ധീകരിക്കും.

Related posts

ഇറക്കുമതി നടക്കുന്നില്ല , പൊട്ടാഷ് ക്ഷാമം രൂക്ഷം ; ആശ്വാസ നടപടിയുമായി ഫാക്ട്

Aswathi Kottiyoor

തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പേരിടൽ ചടങ്ങ്

Aswathi Kottiyoor

സിനിമ മേഖലയിലെ ലഹരി ഉപയോഗം സർക്കാർ ഗൗരവത്തോടെ കാണും: വിലക്ക് മുന്നോട്ട് പോകട്ടെയെന്ന് മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor
WordPress Image Lightbox