24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തെളിനീരൊഴുകും നവകേരളം; കേളകം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം
Kerala

തെളിനീരൊഴുകും നവകേരളം; കേളകം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം

കേളകം:തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുഴനടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇരട്ടത്തോടില്‍ നടന്നു. കേളകം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പുഴ നടത്തം ഇരട്ടത്തോട്,കാളികയം എന്നിവിടങ്ങളില്‍ നിന്നുമാണ് ആരംഭിച്ചത്. ഇരട്ടത്തോട് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷിജി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാളികയത്ത് നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ പ്രീത ഗംഗാധരന്‍,ടോമി പുളിക്കകണ്ടം,പഞ്ചായത്ത് അംഗങ്ങളായ മനോഹരന്‍ മരാടി,സുനിത വാത്യാട്ട്,അഡ്വ ബിജു ചാക്കോ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി എം രമണന്‍,മനോജ്,വിജയ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇരട്ടത്തോടില്‍ നിന്നും ആരംഭിച്ച പുഴ നടത്തവും കാളികയത്ത് നിന്ന് ആരംഭിച്ച പുഴ നടത്തവും കുണ്ടേരിയില്‍ സംഗമിച്ച് ജല സഭ ചേര്‍ന്നാണ് പിരിഞ്ഞത്.ഏപ്രില്‍ 30നാണ് ജലസ്രോതസിന്റെ ശുചീകരണ പ്രവര്‍ത്തി നടക്കുക.

Related posts

പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്

Aswathi Kottiyoor

തളിപ്പറമ്പിൽ അനധികൃത പാർക്കിങ്: നടപടികൾ കടുപ്പിച്ച് പോലീസ്

Aswathi Kottiyoor

ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox