• Home
  • Peravoor
  • കെ​എ​സ്ആ​ർ​ടിസി ​പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും
Peravoor

കെ​എ​സ്ആ​ർ​ടിസി ​പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും

ക​ണ്ണൂ​ർ: മേ​യ് പ​ത്തു​മു​ത​ൽ ജൂ​ൺ പ​ത്തു വ​രെ ന​ട​ക്കു​ന്ന കൊ​ട്ടി​യൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്രം വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം ക​ള​ക്‌​ട​റേ​റ്റി​ൽ ന​ട​ന്നു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി സി ​പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ത്സ​വ സ​മ​യ​ത്തെ അ​ന​ധി​കൃ​ത വാ​ഹ​ന സ​ർ​വീ​സും പാ​ർ​ക്കിം​ഗും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​കും ഉ​ത്സ​വ ന​ട​ത്തി​പ്പെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ അ​റി​യി​ച്ചു.
ഭ​ക്ത​രു​ടെ താ​മ​സ​ത്തി​നാ​യി നി​ല​വി​ലു​ള്ള കൈ​ലാ​സം, ഗം​ഗ, മ​ഹാ​ദേ​വ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ മ​ന്ദം​ചേ​രി​യി​ൽ ര​ണ്ടു നി​ല​ക​ളു​ള്ള സ​ത്ര​വും നി​ല​വി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് മു​ക​ളി​ൽ ഒ​മ്പ​ത് മു​റി​ക​ളു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​വും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് നി​ല​വി​ലെ അ​ഞ്ച് പാ​ർ​ക്കിം​ഗ് യാ​ർ​ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും മ​റ്റു​മാ​യി 300 വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ക്കും. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കും. ശൗ​ചാ​ല​യ​ങ്ങ​ളി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും.
അ​ക്ക​ര- ഇ​ക്ക​ര ക്ഷേ​ത്ര​ന​ഗ​രി​ക​ളി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ നി​ല​വി​ലെ ഏ​ഴ് കി​ണ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. കി​ണ​റു​ക​ളി​ലെ ജ​ലം പ്യൂ​രി​ഫ​യ​ർ സ​ഹാ​യ​ത്തോ​ടെ ശു​ദ്ധീ​ക​രി​ച്ച് പ്ര​ത്യേ​ക പൈ​പ്പു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യും. കി​ണ​റു​ക​ൾ ചെ​ളി കോ​രി വൃ​ത്തി​യാ​ക്കി ക്ലോ​റി​നേ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി.
ഉ​ത്സ​വ​ന​ഗ​രി​യി​ൽ ഹ​രി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കും. പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ജൈ​വ​മാ​ലി​ന്യ ശു​ചീ​ക​ര​ണ​ത്തി​ന് മാ​ത്രം 35 തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കും. ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ക്കും. ബ​യോ ഡീ​ഗ്രേ​ഡ​ബി​ൾ ക​വ​റു​ക​ളി​ലാ​കും പ്ര​സാ​ദ വി​ത​ര​ണം ന​ട​ത്തു​ക. അ​ക്ക​ര കൊ​ട്ടി​യൂ​ർ ക്ഷേ​ത്രം, ഇ​ക്ക​ര കൊ​ട്ടി​യൂ​ർ കി​ഴ​ക്കെ ന​ട, ന​ടു​ക്കു​നി, മ​ന്ദം​ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ഴി​പാ​ട് കൗ​ണ്ട​റും പ്ര​സാ​ദ വി​ത​ര​ണ കൗ​ണ്ട​റും ഒ​രു​ക്കും.
നി​ല​വി​ലെ അ​ന്ന​ദാ​ന ക​യ്യാ​ല​ക്ക് പു​റ​മെ ഒ​രു അ​ന്ന​ദാ​ന ഹാ​ൾ കൂ​ടി നി​ർ​മി​ച്ച് അ​ക്ക​ര കൊ​ട്ടി​യൂ​രി​ൽ ഭ​ക്ത​ർ​ക്കു​ള്ള അ​ന്ന​ദാ​നം വി​പു​ല​പ്പെ​ടു​ത്തും. ക്ഷേ​ത്ര​ദ​ർ​ശ​നം സു​ഗ​മ​മാ​ക്കാ​നാ​യി അ​ക്ക​ര കൊ​ട്ടി​യൂ​രി​ൽ ഫ്ളൈ ​ഓ​വ​റും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
പേ​രാ​വൂ​ർ-​കൊ​ട്ടി​യൂ​ർ റോ​ഡി​ൽ ന​ട​ക്കു​ന്ന ട്ര​ഞ്ചിം​ഗ് പ്ര​വൃ​ത്തി​ക​ൾ ഉ​ൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കും ക​ള​ക്‌​ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും ട്രാ​ഫി​ക് നി​യ​ന്ത​ണ​വും പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​ന് വ​നി​താ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ സേ​ന​യെ നി​യോ​ഗി​ക്കും. കൊ​ട്ടി​യൂ​ർ പ​മ്പ് ഹൗ​സ് വ​ഴി​യു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണം വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​റ​പ്പാ​ക്കും. കൊ​ട്ടി​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നും 24 മ​ണി​ക്കൂ​ർ ഡോ​ക്ട​റു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആം​ബു​ല​ൻ​സ് സേ​വ​ന​വും ഉ​ണ്ടാ​കും. അ​ക്ക​ര കൊ​ട്ടി​യൂ​രി​ലെ ആ​രോ​ഗ്യ ക്ലി​നി​ക്കി​നു​ള്ള സൗ​ക​ര്യം ദേ​വ​സ്വം ബോ​ർ​ഡ് ഉ​റ​പ്പാ​ക്കും.
ഉ​ത്സ​വ​കാ​ല​ത്ത് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം യാ​ച​ക​നി​രോ​ധി​ത മേ​ഖ​ല​യാ​കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക്ഷേ​ത്ര​ന​ഗ​രി​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ക്കൊ​മ്പു​ക​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​പേ​ക്ഷ​യി​ന്മേ​ൽ വേ​ഗം ന​ട​പ​ടി​യെ​ടു​ക്കാ​ൻ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്‌​ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്സ​വ​ന​ഗ​രി​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘം നി​ത്യ​വും പ​രി​ശോ​ധ​ന ന​ട​ത്തും. അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ശ​ക്ത​മാ​ക്കും. സേ​നാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ സി​വി​ൽ ഡി​ഫ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​കും. കെ​എ​സ്ഇ ബി ​ഇ​ല​ക്ട്രി​ക് ലൈ​ൻ ട​ച്ചിം​ഗ് വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി. ഉ​ത്സ​വ​ന​ഗ​രി​യി​ലെ​യും താ​ത്കാ​ലി​ക ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ൾ ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​രി​ശോ​ധി​ച്ച് നി​യ​ന്ത്രി​ക്കും. ഉ​ത്സ​വ​ന​ഗ​രി​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ദേ​വ​സ്വം ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
കൊ​ട്ടി​യൂ​ർ ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​സി. ക​മ്മീ​ഷ​ണ​ർ എം.​വി. സ​ദാ​ശി​വ​ൻ, മ​റ്റ് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

മണത്തണയിൽ അക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് പരിക്ക്*

Aswathi Kottiyoor

ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്കാസ്പത്രി പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി.

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി ; ബുധനാഴ്ച സൂചനാപ്രതിഷേധ സമരം നടത്തും.

Aswathi Kottiyoor
WordPress Image Lightbox