25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സർക്കാർ സേവനം മെച്ചമാക്കാൻ സ്‌റ്റാർട്ടപ്പുകൾ ; രാജ്യത്തെ വലിയ ബി2ജി ഉച്ചകോടി തലസ്ഥാനത്ത്
Kerala

സർക്കാർ സേവനം മെച്ചമാക്കാൻ സ്‌റ്റാർട്ടപ്പുകൾ ; രാജ്യത്തെ വലിയ ബി2ജി ഉച്ചകോടി തലസ്ഥാനത്ത്

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താൻ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്‌റ്റാർട്ടപ്പുകളുമായി സംവദിക്കാൻ കേരള സ്‌റ്റാർട്ടപ്‌ മിഷൻ വേദിയൊരുക്കുന്നു. വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യങ്ങൾ സ്‌റ്റാർട്ടപ്പുകൾക്കുമുമ്പാകെ അവതരിപ്പിക്കാം. താൽപ്പര്യമുള്ളവരിൽനിന്ന്‌ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കാം.

ചൊവ്വ രാവിലെ 9.30ന്‌ മാസ്‌ക്കറ്റ്‌ ഹോട്ടലിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ രാജ്യത്തെ ഏറ്റവുംവലിയ ബിസിനസ് ടു ഗവൺമെന്റ്‌ (ബി2ജി) ഉച്ചകോടി ഉദ്‌ഘാടനംചെയ്യും. ‘സ്റ്റാർട്ടപ് സംഭരണം: കേരള മാതൃക’ വിഷയം ചീഫ്‌ സെക്രട്ടറി ഡോ. വി പി ജോയ്‌ അവതരിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോർഡ്, സെന്റർ ഫോർ ഡവലപ്മെൻറ് ഓഫ് ഇമേജിങ്‌ ടെക്‌നോളജി, എക്‌സൈസ് വകുപ്പ്, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ്, കേരള സ്റ്റേറ്റ് ഹൗസിങ്‌ ബോർഡ്, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം, മോട്ടോർവാഹന വകുപ്പ്, ചരക്ക് സേവന നികുതി വകുപ്പ്, ടെക്‌നോപാർക്ക്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, മൃഗസംരക്ഷണ വകുപ്പ്, കേരള ഇൻഫർമേഷൻ മിഷൻ, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, തൃശൂരിലെ എംഎസ്എംഇ- ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എപിജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല, ഡയറക്ടറേറ്റ് ഓഫ് ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റെയിൽസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി, ആലപ്പുഴ സഹകരണ സ്‌പിന്നിങ്‌ മിൽസ് ലിമിറ്റഡ്, കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്, എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി , എൻഐസി കേരള, ആഭ്യന്തര വകുപ്പ്, കാർഷിക വികസന -കർഷക ക്ഷേമ വകുപ്പ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. സർക്കാർ വകുപ്പുകളിൽ കെഎസ്‌യുഎമ്മിന്റെ നേതൃത്വത്തിൽ സ്‌റ്റാർട്ടപ് ഇന്നൊവേഷൻ സോണുകൾ രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്യാൻ: https://pps.startupmission.in/.

Related posts

നെല്ലു സംഭരണം: 129 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor

പരിസ്ഥിതി ലോലം: സ്ഥല പരിശോധന വിവിധ വകുപ്പുകളുടെ സഹായത്തോടെ.*

Aswathi Kottiyoor

ശബരിമല വിമാനത്താവളം: വിദഗ്‌ധസമിതി റിപ്പോർട്ട്‌ മൂന്നാഴ്‌ചക്കകം

Aswathi Kottiyoor
WordPress Image Lightbox