Uncategorized

എലപ്പുള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് എലപ്പുള്ളി പോക്കാന്തോട് സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് വിശ്വജിത്ത് (13) ആണ് മരിച്ചത്. ശിവപ്രസാദിന്റെയും സജിതയുടെയും മകനാണ്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്. രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറി വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മറ്റു ദുരൂഹതകളില്ലെന്നാണ് കസബ പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മൃതദേഹം ജില്ലാ ആശുപ്രതി മോർച്ചറിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471-2552056)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button