Uncategorized

‘നിയമസഭാംഗങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലേ ? ഇല്ല സാർ എൽഎൽഎമാരുടെ വാഹനം മാത്രമേ പറ്റു’; ചിരിച്ചും ചിന്തിപ്പിച്ചും മാത്യൂ ടി തോമസിന്റെ കുറിപ്പ്

തിരുവനന്തപുരം : ഔദ്യോഗിക വാഹനത്തിന്റ മുകളിൽ ‘എംഎൽഎ’ എന്നെഴുതാതെ മലയാളത്തിൽ ‘നിയമസഭാംഗ’മെന്നഴുതിയ ബോർഡ് വെച്ച് നിയമസഭയിൽ വാഹനം പാർക്ക് ചെയ്യാനെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മുൻ മന്ത്രി മാത്യൂ ടി തോമസ് എംഎൽഎ സോഷ്യൽ മീഡിയയിലെഴുതിയ കുറിച്ച് വൈറൽ. ‘നിയമസഭയിൽ ചെന്ന് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വാച്ച് & വാർഡ് തടഞ്ഞു. നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് സാർ, എംഎൽഎമാരുടെ വാഹനം മാത്രമേ പാർക്ക് ചെയ്യാൻ പറ്റൂവെന്നായിരുന്നു മറുപടിയെന്നായിരുന്നു പോസ്റ്റ്. MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ ഡ്രൈവർ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞാണ് മാത്യൂ ടി തോമസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

‘ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു.

ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാർഡ്, ഡ്രൈവർ സീറ്റിൽ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. “ഇവിടെ MLA മാരുടെ വാഹനങ്ങൾക്കു മാത്രേ പാർക്കിങ് അനുവദിക്കൂ”നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.

MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button