24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്ക് ഉദ്‌ഘാടനം 23 ന്
Iritty

പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്ക് ഉദ്‌ഘാടനം 23 ന്

ഇരിട്ടി : പായം പഞ്ചായത്ത് ഗ്രാമ ഹരിത സമിതിയും വനംവകുപ്പും പഴശ്ശി പദ്ധതിയും ചേർന്ന്‌ പെരുമ്പറമ്പിൽ ഒരുക്കുന്ന ഇക്കൊ പാർക്ക്‌ 23ന്‌ ഉച്ചക്ക് 12ന്‌ മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. വി. ശിവദാസൻ എം പി മുഖ്യാതിഥിയാവും. ഉദ്യാനം വനം കൺസർവേറ്റർ കീർത്തി, കലക്ടർ എസ്‌. ചന്ദ്രശേഖർ, പ്രവേശന പാസ്‌ വിതരണം ഡിഎഫ്‌ഒ പി. കാർത്തിക്ക് എന്നിവർ ഉദ്‌ഘാടനം ചെയ്യും. അഡീഷണൽ എസ്‌ പി പ്രിൻസ്‌ അബ്രഹാം ജൈവ സംരക്ഷണ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. ദിവ്യ ലോഗോ പ്രകാശിപ്പിക്കും.
നേരത്തെ സോഷ്യൽ ഫോസ്‌ട്രി വിഭാഗം നിർമ്മിച്ചതും പിന്നീട്‌ നാശോന്മുഖമായതുമായ മഹാത്‌മാ ഗാന്ധി പാർക്കിന്റെ പത്തര ഏക്കറോളം സ്ഥലം ഉപയോഗപ്പെടുത്തിയാണ്‌ വനംവകുപ്പുമായി ചേർന്ന്‌ ഇക്കൊ പാർക്ക്‌ നിർമ്മിക്കുന്നത്‌. വിശാലമായ പുഴയോരം ചേർന്നുള്ള നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലഘു ഭക്ഷണശാല, ഐസ്‌ക്രീം പാർലർ, ശലഭോദ്യാനം, കുട്ടികൾക്കായി ഉല്ലാസ കേന്ദ്രങ്ങൾ, ഊഞ്ഞാലുകൾ, കുതിര സവാരി, ശൗചാലയം എന്നിവ ആദ്യഘട്ടത്തിൽ ഒരുക്കുന്നുണ്ട്‌.
അകം തുരുത്തി ദ്വീപിലേക്ക് ബോട്ട് യാത്ര, പാർക്കിനെ വള്ള്യാട് സഞ്ജീവനി വനവുമായി ചേർത്തുകൊണ്ട് റോപ്പ് വേ , പഴശ്ശി ജലാശയത്തിൽ ഫൈബർ ചവിട്ട്‌ ബോട്ട്‌ സവാരി ഉൾപ്പെടെ ഒരുക്കാനാണ്‌ ശ്രമമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി, വൈസ്‌ പ്രസിഡന്റ്‌ എം. വിനോദ്‌കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. വനം അസി. കൺസർവേറ്റർ പ്രദീപ്‌, ഗ്രാമ ഹരിതസമിതി പ്രസിഡന്റ്‌ ജെ. സുശീൽബാബു, സെക്രട്ടറി പ്രസന്ന, ട്രഷറർ പി. അശോകൻ എന്നിവരും പങ്കെടുത്തു. ഉദ്‌ഘാടന ദിവസം വൈകുന്നേരം 3 മണിമുതൽ 10 രൂപ പാസ് മൂലം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

Related posts

ആനപ്പന്തി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് – വോട്ടർമാർക്ക് നിർഭയം വോട്ടു ചെയ്യാം – യു ഡി എഫ്

Aswathi Kottiyoor

നിവേദനം നൽകി

Aswathi Kottiyoor

സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു

Aswathi Kottiyoor
WordPress Image Lightbox