23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജെഇഇ മെയിൻ : അപേക്ഷ 25 വരെ
Kerala

ജെഇഇ മെയിൻ : അപേക്ഷ 25 വരെ

ജെഇഇ മെയിന്‌ 2022 (ഒന്നാം സെഷൻ) ഇതുവരെ അപേക്ഷിക്കാത്തവർക്ക്‌ ഒരവസരംകൂടി.ആപ്ലിക്കേഷൻ വിന്റോ വീണ്ടും തുറന്നു. 25ന്‌ രാത്രി ഒമ്പതുവരെ jeemain. nta.nic.inഎന്ന വെബ്സെെറ്റിൽ അപേക്ഷിക്കാൻ അവസരമുണ്ട്‌. അപേക്ഷാ ഫീസ്‌ അന്ന്‌ രാത്രി 11. 50 വരെ ഒടുക്കാനും സൗകര്യമുണ്ട്‌. പ്ലസ്‌ ടു (10 + 2) യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.

മലയാളം ഉൾപ്പെടെ 13 ഭാഷയിലാണ്‌ ( ഇംഗ്ലീഷ്‌, ഹിന്ദി ഉൾപ്പെടെ) പരീക്ഷ. ജൂൺ 20 മുതൽ 29 വരെയാണ്‌ ആദ്യ സെഷൻ, ജൂലൈ 21 മുതൽ 30 വരെയാണ്‌ രണ്ടാം സെഷൻ. രണ്ടു സെഷനിൽ ഏതെങ്കിലും ഒന്നോ രണ്ടുമോ എഴുതാം. കൂടുതൽ മാർക്കുള്ളവ പരിഗണിക്കും.
ജെഇഇ മെയിൻ റാങ്ക്‌ ലിസ്‌റ്റിലെ ആദ്യ 2. 5 ലക്ഷം പേർക്ക്‌ ജെഇഇ അഡ്വാൻസ്‌ഡ്‌ പരീക്ഷ എഴുതാനാകും. വിവരങ്ങൾക്ക്‌ www.nta.ac. in, https://jeemain. nta.nic.in

Related posts

ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ;ഇനി വടക്കൻ യാത്രയും

Aswathi Kottiyoor

ശേഖരം തീരുന്നു, കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ.

Aswathi Kottiyoor

യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox