Uncategorized
അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂട്ടി, ലിറ്ററിന് 240 രൂപയായി, 2011 ന് ശേഷം ആദ്യമായി പാൽപായസത്തിന്റെ വില വർധന

ആലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർധിപ്പിച്ചു. 80 രൂപ വർധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർധിപ്പിക്കുന്നത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധിച്ചതോടെയായിരുന്നു പാൽപ്പായസത്തിൻ്റെ വിലയും വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു.




