24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നടിയെ ആക്രമിച്ച കേസില്‍ അനൂപും സുരാജും ചോദ്യം ചെയ്യലിന് സന്നദ്ധതയറിയിച്ചു
Kerala

നടിയെ ആക്രമിച്ച കേസില്‍ അനൂപും സുരാജും ചോദ്യം ചെയ്യലിന് സന്നദ്ധതയറിയിച്ചു

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധതയറിയിച്ച് അനൂപും സുരാജും ഏത് ദിവസവും ഹാജരാകാന്‍ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാന്‍ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും. കാവ്യാമാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം കോടതിയെ അറിയിക്കും.

ഒപ്പം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും വിചാരണക്കോടതി മറ്റന്നാള്‍ പരിഗണിക്കും. ഇപ്പോഴും അന്വേഷണ സംഘത്തിന് എല്ലാവരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാനാണ് സാധ്യത.

Related posts

കേ​ര​ളീ​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് കു​ട്ടി​ഡോ​ക്ട​ർ​മാ​ർ, ഗ​വ​ർ​ണ​റും ‘ന​മ്മു​ടെ’ വേ​ഷ​ത്തി​ൽ

Aswathi Kottiyoor

അത്‌ലോസ്–22ൽ ആറളത്തിന്‌ കിരീടം

Aswathi Kottiyoor

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ന​​വം​​ബ​​ർ മൂ​​ന്നു​​വ​​രെ സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ച്ച​​ത് ഇ​​ര​​ട്ടി​​യി​​ലേ​​റെ മ​​ഴ

Aswathi Kottiyoor
WordPress Image Lightbox