24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പുതിയ മെഡിക്കൽ കോഴ്‌സുകൾ : കോളേജുകൾ മുൻകൂർ അനുമതി തേടണം: സുപ്രീംകോടതി
Kerala

പുതിയ മെഡിക്കൽ കോഴ്‌സുകൾ : കോളേജുകൾ മുൻകൂർ അനുമതി തേടണം: സുപ്രീംകോടതി

കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ മെഡിക്കൽ കോളേജുകൾക്ക്‌ പുതിയ കോഴ്‌സുകൾ തുടങ്ങാനാകില്ലെന്ന്‌ സുപ്രീംകോടതി. ഒരു അധ്യയനവർഷം പ്രവേശനത്തിന്‌ അനുമതി നൽകിയതിന്റെ പേരിൽ തൊട്ടുമുമ്പുള്ള വർഷങ്ങളിലും പ്രവേശനത്തിന്‌ യോഗ്യതയുണ്ടെന്ന മെഡിക്കൽ കോളേജുകളുടെ വാദം നിലനിൽക്കില്ലെന്നും ജസ്റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. കർണാടക ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കിയാണ്‌ നിരീക്ഷണം.

ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്ട്‌ അനുസരിച്ച്‌ മെഡിക്കൽ കോളേജുകൾക്ക്‌ പഠന, പരിശീലന വിഷയങ്ങളിൽ പുതിയ കോഴ്‌സുകളോ പിജി കോഴ്‌സുകളോ തുടങ്ങണമെങ്കിൽ കേന്ദ്രസർക്കാരിൽനിന്ന്‌ മുൻകൂർ അനുമതി വാങ്ങണം.

അപേക്ഷയ്‌ക്കുമുമ്പ്‌ നിയമത്തിലെ 13–-ാം വകുപ്പുപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 2018–-2019 അക്കാദമിക് വർഷത്തിൽ പ്രവേശനത്തിന്‌ കർണാടക ആയുർവേദ മെഡിക്കൽകോളേജിന്‌ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ, 2019–-2020ൽ പ്രവേശനാനുമതി നൽകി. തുടർന്ന്‌, കർണാടക ഹൈക്കോടതിയെ സമീപിച്ച കോളേജ്‌ മുൻവർഷവും പ്രവേശനാനുമതി നൽകണമെന്ന് ഉത്തരവ്‌ നേടി. ഇതിനെതിരെ സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിനാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

Related posts

സാമൂഹിക സുരക്ഷ പെന്‍ഷന്‍: ഇനിമുതല്‍ വിതരണ ഏജന്റിന് പണം നല്‍കേണ്ട

Aswathi Kottiyoor

ശബരിമല തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു

Aswathi Kottiyoor

ഇ​ടി​യോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും; മൂ​ന്നു ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox