23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാരിസ്ഥിതികവശം പരിഗണിച്ചേ സിൽവർലൈൻ നടപ്പാക്കാവൂ; മുന്നറിയിപ്പുമായി ബിമൻ ബോസ്.
Kerala

പാരിസ്ഥിതികവശം പരിഗണിച്ചേ സിൽവർലൈൻ നടപ്പാക്കാവൂ; മുന്നറിയിപ്പുമായി ബിമൻ ബോസ്.

കണ്ണൂർ ∙ സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചേ നടപ്പാക്കാവൂയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ്. പദ്ധതി സിപിഎമ്മിന്റെ പുതിയ കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിക്കും. ബംഗാളും തമിഴ്നാടും അടക്കം വിവിധ ഘടകങ്ങൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണു കേന്ദ്രനേതൃത്വം പരിശോധനയ്ക്ക് ഒരുങ്ങുന്നത്.നന്ദിഗ്രാം – സിംഗൂർ ഭൂപ്രശ്നത്തിന്റെ ആഘാതം വിട്ടൊഴിഞ്ഞിട്ടില്ലാത്ത ബംഗാൾ ഘടകം സിൽവർ‌ലൈനിൽ രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രനേതൃത്വം പദ്ധതി പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് തമിഴ്നാട്ടിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നാണു ബംഗാളിൽ നിന്നുള്ള മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസിന്റെ ആവശ്യം.

സിൽവർ‌ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും സിപിഎം കേന്ദ്രനേതൃത്വം വിഷയം ചർച്ച ചെയ്തിട്ടില്ല. പുതിയ കേന്ദ്രകമ്മിറ്റി സിൽവർലൈൻ ചർച്ച ചെയ്യും. വൻകിട വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട നയപരമായ ജാഗ്രത ഓർമിപ്പിക്കും.

Related posts

റോഡുകള്‍ വെള്ളത്തിനടിയില്‍, സംസ്ഥാന പാത അടച്ചു, ആറളത്ത് ഉരുള്‍പൊട്ടിയതായി സൂചന: അതിതീവ്ര മഴയില്‍ ജാഗ്രതാ നിര്‍ദ്ദേശം

Aswathi Kottiyoor

അടുത്ത ഗാന്ധിജയന്തിക്കുമുമ്പ്‌ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ

Aswathi Kottiyoor

മീൻ കറി കഴിച്ചവർക്ക് വയറുവേദന, പച്ച മീൻ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച് കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

Aswathi Kottiyoor
WordPress Image Lightbox