ഓടംതോട്:ശനിയാഴ്ച പുലര്‍ച്ചെ അണുങ്ങോടിലെ തടിമില്ലിലേക്ക് മരവുമായി വന്ന ലോറിയാണ് ഓടംതോട് ചപ്പാത്ത് റോഡിന് സമീപത്തെ വൈദ്യുതി ലൈനില്‍ കുരുങ്ങിയത്. വാഹനം മുന്നോട്ട് നീങ്ങിയാല്‍ ലൈന്‍ പൊട്ടുമെന്ന് ഉറപ്പായതോടെ ഡ്രൈവര്‍ നടുറോടില്‍ തന്നെ വാഹനം നിര്‍ത്തിയിടുകയായിരുന്നു. രാവിലെ എട്ടരയോടെ ക്രയിന്‍ ഉയോഗിച്ച് ലോറിയില്‍ നിന്നും ക്യാബിന് മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന മരം ഇറക്കിയ ശേഷമാണ് വാഹനത്തില്‍ അവശേഷിക്കുന്ന മരം മില്ലിലേക്ക് കൊണ്ട് പോയത്. ഇതിന് മുന്‍പ് പല തവണ ഇത്തരത്തില്‍ വൈദ്യുതി, കേബിള്‍ ലൈനുകള്‍ മരം കയറ്റിയ വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവം നടക്കുന്നതെല്ലാം പുലര്‍ച്ചെയായതു കൊണ്ട് തന്നെ പ്രദേശവാസികള്‍ക്ക് കൃത്യമാം വിധത്തില്‍ ഇവ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ വളരെ യാദൃശ്ചികമായാണ് വാഹനം വൈദുതി ലൈനില്‍ കുരുങ്ങിയ നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച് മില്ലുടമയോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. 30 ടണ്‍ ഭാരം കയറ്റാന്‍ കഴിയുന്ന ലോറിയില്‍ 22 ടണ്‍ മരമാണ് കയറ്റിയിട്ടുള്ളതെന്നും ക്യാബിനു മുകളില്‍ വരെ മരം കയറ്റിയതു മൂലമാണ് ഇത്തരമൊരു പ്രശ്‌നമുണ്ടായതെന്നുമാണ് മില്ല് അധികൃതരുടെ ഭാഷ്യം.
previous post