27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലോകത്ത് പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില ഇന്ത്യയില്‍
Kerala

ലോകത്ത് പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില ഇന്ത്യയില്‍

ലോകത്ത് ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍. ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ആഭ്യന്തര വിപണയില്‍ കറന്‍സികളുടെ മൂല്യം പരിഗണിക്കുമ്പോഴാണ് രാജ്യത്തെ ഉപഭോക്താവ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തുക ദ്രവീകൃത വാതകത്തിന് നല്‍കേണ്ടിവരുന്നത്. ഇത്തരത്തില്‍, പെട്രോള്‍ ലിറ്ററിന് ലോകത്ത് വില മൂന്നാമതാണെന്നും ഡീസല്‍ വില എട്ടാമതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ആഭ്യന്തര വിപണയില്‍ ഡോളറുമായി ഉയര്‍ന്ന വിനിമയ നിരക്കുള്ളതാണ് രാജ്യത്ത് ഉയര്‍ന്ന വിലയക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശരാശരി വരുമാനവും രാജ്യത്തെ ഉപഭോക്താവിന് കൂടിയ ഇന്ധന വില നല്‍കേണ്ടി വരാന്‍ കാരണമാവുന്നു.

Related posts

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; ഏറെ പിന്നിലായി മലപ്പുറം

Aswathi Kottiyoor

10 മാസത്തിനുള്ളിൽ മെഡിസെപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി

ഇന്ധന വിലയില്‍ നേരിയ കുറവ്​.

Aswathi Kottiyoor
WordPress Image Lightbox