Uncategorized

രാവിലെ ട്രക്കിനകത്ത് മൃതദേഹം കണ്ടു, ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് മരണം, യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ഫുജൈറ: യുഎഇയിൽ ഹെവി ട്രക്കിനകത്ത്​ തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്ന് ഉറങ്ങിയ പ്രവാസി മലയാളി യുവാവിന്‍റെ മരണം ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. ഫുജൈറ മസാഫിയിലാണ്​ സംഭവം ഉണ്ടായത്. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button