23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 4 ട്രെയിൻ പുനഃസ്ഥാപിച്ചു
Kerala

4 ട്രെയിൻ പുനഃസ്ഥാപിച്ചു

കോവിഡിനെത്തുടർന്ന്‌ നിർത്തിയ നാല്‌ ട്രെയിൻ സർവീസ്‌ പുനഃസ്ഥാപിച്ചു. എംജിആർ ചെന്നൈ സെൻട്രൽ – -തിരുവനന്തപുരം സെൻട്രൽ (22207) ദ്വൈവാര സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 15 മുതൽ സർവീസ്‌ ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽനിന്ന്‌ വൈകിട്ട്‌ നാലിന്‌ പുറപ്പെട്ട്‌ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 7.05ന്‌ തിരുവനന്തപുരത്തെത്തും.

തിരികെയുള്ള ട്രെയിൻ (22208) തിരുവനന്തപുരത്തുനിന്ന്‌ ബുധൻ, ഞായർ ദിവസങ്ങളിൽ പുറപ്പെട്ട്‌ വ്യാഴം, തിങ്കൾ ദിവസങ്ങളിൽ രാവിലെ 10.15ന്‌ ചെന്നൈയിലെത്തും.

തിരുവനന്തപുരം സെൻട്രൽ–-മുംബൈ സിഎസ്‌ടി (16332) പ്രതിവാര എക്‌സ്‌പ്രസ്‌ ശനിയാഴ്‌ച ഓടും. പുലർച്ചെ 4.25ന്‌ പുറപ്പെട്ട്‌ ഞായറാഴ്‌ച രാത്രി 7.15ന്‌ മുംബൈയിലെത്തും. തിരികെയുള്ള ട്രെയിൻ (16331) തിങ്കളാഴ്‌ച രാത്രി 8.35ന്‌ മുംബൈയിൽനിന്ന്‌ പുറപ്പെട്ട്‌ ബുധൻ രാവിലെ 8.10ന്‌ തിരുവനന്തപുരത്തെത്തും. 16 മുതലാണ്‌ സർവീസ്‌ ആരംഭിക്കുക.

Related posts

കോവിഡ്: സംസ്ഥാനത്ത്‌ പരിശോധനയിൽ കുറവില്ല

Aswathi Kottiyoor

ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക്, പ്രളയതീവ്രത ലഘൂകരണ പദ്ധതി എന്നിവ നടപ്പാക്കിയത് വിദേശ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

കാർഷിക വികസന ഫണ്ട്: കേരളം 567.14 കോടിയുടെ പദ്ധതികൾ സമർപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox