• Home
  • Kerala
  • സംസ്ഥാനത്ത് ശക്തമായ മഴ; കൃഷിനാശം
Kerala

സംസ്ഥാനത്ത് ശക്തമായ മഴ; കൃഷിനാശം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമായി. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്.എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പലയിടത്തും കാറ്റും വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു. കൂരാച്ചുണ്ട് മേഖലയില്‍ മരങ്ങള്‍ കടപുഴകിയെന്നാണ് വിവരം. കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
മലപ്പുറത്ത് ശക്തമായ മഴയും കാറ്റും മൂലം ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്സ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കാലിക്കട്ട് സര്‍വകലാശാലയുടെ മൈതാനത്ത് നടന്ന മത്സരങ്ങളാണ് നിര്‍ത്തിവച്ചത്. മൈതാനത്ത് നിര്‍മിച്ചിരുന്ന പന്തല്‍ കാറ്റില്‍ തകര്‍ന്നു.
മൂവാറ്റുപുഴ, കുട്ടമ്പുഴ, കൊതമംഗലം എന്നിവടങ്ങളിലാണ് കാറ്റ് നാശനഷ്ടമുണ്ടാക്കിയത്. പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.

Related posts

കുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിലാകരുത്: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor

വാ​ക്‌​സി​ന്‍ വ​ന്നു ച​രി​ത്രം കു​റി​ച്ച് കേ​ര​ളം

Aswathi Kottiyoor

കു​റ​യാ​തെ കോ​വി​ഡ്, ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox