Uncategorized

KSRTC യാത്രക്കാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർധനയെന്ന് മന്ത്രി ഗണേഷ്‌കുമാർ

കൊട്ടാരക്കര:കെ.എസ്.ആർ.ടി.സി.യിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർധനയുണ്ടായെന്നും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കിവരികയാണെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. പത്തനാപുരം ഡിപ്പോയിൽനിന്ന്‌ ഇളമ്പൽവഴി പുനലൂരിലേക്കുള്ള പുതിയ ഗ്രാമീണ സർവീസ് ഉദ്ഘാടനം സദാനന്ദപുരം മോട്ടൽ ജങ്‌ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വെട്ടിക്കവല, സദാനന്ദപുരം, ഉഗ്രൻമുക്ക്, കണ്ണങ്കോട്, തലച്ചിറ-പള്ളിമുക്ക്, ചാക്കാലക്കുന്ന്, ചക്കുവരയ്ക്കൽ, കോട്ടവട്ടം, ഇളമ്പൽവഴി പുനലൂരിലേക്കാണ് പുതിയ ഓർഡിനറി സർവീസ്. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ പ്രവർത്തനലാഭത്തിൽ കെ.എസ്.ആർ.ടി.സി. ഏറെ മുന്നിലാണെന്നും ഏഴുകോടി രൂപ ചെലവിൽ പത്തനാപുരം സെയ്‌ന്റ്‌ മേരീസ് റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് അംഗം ബി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജി അനിമോൻ, പഞ്ചായത്ത് അംഗങ്ങളായ ബിജു മലബാർ, സുജാ ഗോപി,ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് തലച്ചിറ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button