25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കള്ളുചെത്ത് വ്യവസായ ബോർഡ് ഈ വർഷം യാഥാർഥ്യമാക്കും: മന്ത്രി എം വി ഗോവിന്ദൻ
Kerala

കള്ളുചെത്ത് വ്യവസായ ബോർഡ് ഈ വർഷം യാഥാർഥ്യമാക്കും: മന്ത്രി എം വി ഗോവിന്ദൻ

കള്ള് വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായുള്ള കള്ളുചെത്ത് വ്യവസായ ബോർഡ് ഈ വർഷം തന്നെ യാഥാർഥ്യമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ള് വ്യവസായത്തെ സംരക്ഷിച്ച് കാലോചിതമാക്കുകയും പ്രകൃതിദത്ത പാനീയമായ കള്ളിന് കൂടുതല്‍ പ്രചാരണം നല്‍കി, ശുദ്ധമായ കള്ള് ഉപഭോക്താക്കള്‍ക്ക് നൽകുന്നതില്‍ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യും – മന്ത്രി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ കള്ള് ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. ഉൽപാദനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും സംഭരിച്ച് ആവശ്യമുള്ള മറ്റ് സ്ഥലങ്ങളിലെത്തിക്കണം. കള്ളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉൽപന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കുകയും അധികമായി ലഭിക്കുന്ന കള്ള് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുവാൻ ബോർഡിന് ചുമതലയുണ്ടാവും മന്ത്രി വ്യക്തമാക്കി.

കള്ളിന്റെ ഉൽപാദനം, അന്തർജില്ലാ, അന്തർ റെയിഞ്ച് നീക്കം എന്നിവ നിരീക്ഷിക്കുന്നതിന് ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം ഏർപ്പെടുത്തും. ഇതിലൂടെ കള്ള് ചെത്ത് വ്യവസായ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കും. കള്ള് ചെത്ത് വ്യവസായ ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ആഫീസറെ ഈ മാസം തന്നെ നിയോഗിക്കുമെന്നും തുടർന്ന് ഡയറക്‌ടർ ബോർഡ് രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

ജൈവ ഇന്ധന വാഹനം ഇറക്കിയേ പറ്റൂ; നിര്‍ദേശം നിയമമാകുന്നു.

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,74,46,039 പേർ

Aswathi Kottiyoor

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചതിന് തെളിവുണ്ട്; സമയമാകുമ്പോള്‍ പുറത്തുവിടുമെന്ന് കെ. അനില്‍കുമാര്‍

Aswathi Kottiyoor
WordPress Image Lightbox