20.8 C
Iritty, IN
November 23, 2024
  • Home
  • Iritty
  • ഉളിയിൽ: കുട്ടികളിൽ യാതൊന്നും അടിച്ചേൽപിക്കാതെ യഥാർത്ഥ ജീവിതം കാണിച്ചു കൊടുക്കുകയാവണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാവേണ്ടതെന്ന് കണ്ണൂർ പോലീസ് അഡീഷണൽ ഡി.സി.പി. പ്രിൻസ് എബ്രഹാം അഭിപ്രായപ്പെട്ടു
Iritty

ഉളിയിൽ: കുട്ടികളിൽ യാതൊന്നും അടിച്ചേൽപിക്കാതെ യഥാർത്ഥ ജീവിതം കാണിച്ചു കൊടുക്കുകയാവണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാവേണ്ടതെന്ന് കണ്ണൂർ പോലീസ് അഡീഷണൽ ഡി.സി.പി. പ്രിൻസ് എബ്രഹാം അഭിപ്രായപ്പെട്ടു

.

ഉളിയിൽ മൗണ്ട് ഫ്ളവർ ഇംഗ്ലീഷ് സ്കൂൾ കോൺ വൊക്കേഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡെപ്യൂട്ടി പ്രിൻസിപ്പൽ മുഹമ്മദ് ഷബീർ അധ്യക്ഷത വഹിച്ചു. ഐഡിയൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ, മദർ പി.ടി.എ പ്രസിഡണ്ട് ടി.കെ. ആയിശ എന്നിവർ ആശംസകളർപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ ടി.പി. സാജിത സ്വാഗതവും യു.വി. ബുഷ്റ നന്ദിയും പറഞ്ഞു.
പുതുതായി നിർമിച്ച മൗണ്ട് ഫ്ലവർ കിഡ്സ് അക്കാദമി കെട്ടിടം ജമാഅത്തെ ഇസ്ലാമി അസിസ്‌റ്റന്റ് അമീർ പി.മുജീബുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐഡിയൽ ട്രസ്റ്റ് രക്ഷാധികാരി യു.പി. സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ്, ഇരിട്ടി മുനിസിപ്പൽ ചെയർ പേഴ്സൺ കെ.ശ്രീലത, കൗൺസിലർ പി. ഫൈസൽ, ഡോ.പി. സലീം, കെ.വി. ബഷീർ, കെ.എം.സാദിഖ് തുടങ്ങിയവർ സംസാരിച്ചു. ഐഡിയൽ ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറി പി.സി. മുനീർ സ്വാഗതവും ആക്ടിംഗ് ചെയർമാൻ കെ. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.

Related posts

പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.

Aswathi Kottiyoor

ആറളം ഫാമിനെ നശിപ്പിക്കാൻ ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന – ബി ജെ പി

Aswathi Kottiyoor

മലൂർ കുണ്ടേരിപ്പൊയിലിലെ പുഴയുടെ തീരത്തുള്ള പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ നന്നങ്ങാടി കണ്ടെത്തി………..

Aswathi Kottiyoor
WordPress Image Lightbox