24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചൂട് ഇനിയും കൂടും; 12 മുതല്‍ രണ്ടു മണി വരെ പുറത്തിറങ്ങരുത്
Kerala

ചൂട് ഇനിയും കൂടും; 12 മുതല്‍ രണ്ടു മണി വരെ പുറത്തിറങ്ങരുത്

സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ തോത് കൂടിയതോടെ ചൂട് ഇനിയും കൂടും. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡെക്‌സ് 12 ആയി. 40 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ സാഹചര്യത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിവരെ പുറത്തിറങ്ങേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.

അതേ സമയം ഉത്തരേന്ത്യന്‍ രാജ്യങ്ങളില്‍ താപനില കൂടിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. ഡല്‍ഹി നഗരത്തിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ കൂടിയേക്കും.

Related posts

പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരുകോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം

Aswathi Kottiyoor

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും;കൊച്ചി മെട്രോയുടെ അഞ്ചാം റീച്ച് രാജ്യത്തിന് സമർപ്പിക്കും

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ രീ​തി അ​ശാ​സ്ത്രീ​യം; വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox