24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ്രവാസികൾ കേരളത്തിന്റെ സമ്പത്ത് 
-മന്ത്രി വി അബ്ദുറഹ്മാൻ
Kerala

പ്രവാസികൾ കേരളത്തിന്റെ സമ്പത്ത് 
-മന്ത്രി വി അബ്ദുറഹ്മാൻ

ആധുനിക കേരളത്തിന്റെ വളർച്ചയുടെ നട്ടെല്ലാണ്‌ പ്രവാസികളെന്ന്‌ മന്ത്രി വി അബ്ദുറഹ്മാൻ. ഗൾഫ്‌ പ്രവാസത്തിലൂടെ ഇന്ത്യയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്‌ കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി പുതിയ ബസ്‌സ്‌റ്റാൻഡിലെ ‘സി എച്ച്‌ കണാരൻ’ നഗറിൽ പ്രവാസി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്തിപ്പെടുന്ന രാജ്യങ്ങളിലെ സംസ്‌കാരവും ജീവിതരീതിയുമായി ഇഴുകിച്ചേരുന്നതാണ്‌ മലയാളിയുടെ പ്രത്യേകത. ഹജ്ജുമായും കച്ചവടവുമായി ബന്ധപ്പെട്ടാണ്‌ സൗദിയിലേക്ക്‌ കൂടുതലായി മലയാളികളെത്തിയത്‌. സർക്കാറിന്റെ പിന്തുണയും പ്രവാസികൾക്ക്‌ ലഭിച്ചു. സ്വദേശിവൽക്കരണം ചില രാജ്യങ്ങളിലെങ്കിലും കുടിയേറ്റത്തെ ബാധിച്ചുതുടങ്ങി. ജനാധിപത്യവും മതനിരപേക്ഷതയും മാത്രമല്ല, ഭരണഘടനപോലും ബിജെപി ഭരണത്തിൽ അപകടത്തിലാണ്‌. ഈ സാഹചര്യത്തെ നേരിടാൻ കോൺഗ്രസിനാവില്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി മാത്രമേ രാജ്യത്തിന്‌ മുമ്പോട്ടുപോകാനാകൂവെന്നും മന്ത്രി പറഞ്ഞു.
നോർക്ക റൂട്‌സ്‌ ഡയറക്ടർ ഒ വി മുസ്‌തഫ അധ്യക്ഷനായി. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ വിജയകുമാർ, ജാബിർ മാളിയേക്കൽ, ഏരിയാ സെക്രട്ടറി സി കെ രമേശൻ എന്നിവർ സംസാരിച്ചു. എ എൻ ഷംസീർ എംഎൽഎ, സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കാരായി രാജൻ, എം സി പവിത്രൻ, ഇ എം വി അബൂബക്കർ എന്നിവർ പങ്കെടുത്തു. അനിത ഷെയ്‌ക്കിന്റെ ഗസൽ, -മാപ്പിളപ്പാട്ട്‌ അവതരണവുമുണ്ടായി.

Related posts

ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു.

Aswathi Kottiyoor

കുടിശിക: സർക്കാർ ഓഫിസുകളിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കും

Aswathi Kottiyoor

സ്‌പോർട്‌സ് സ്‌കൂൾ; സെലക്ഷൻ ട്രയൽ 25ന് കണ്ണൂരിൽ

Aswathi Kottiyoor
WordPress Image Lightbox