24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Kerala

സംസ്ഥാനത്ത് ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്ത് ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരുദിവസം കഴിയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം.

നേരത്തെ, എറണാകുളം ജില്ലയില്‍ ഇന്ന് കടകള്‍ തുറക്കുമെന്ന് അഞ്ച് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, സംസ്ഥാനത്ത് മൊത്തത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. . കൊച്ചിയില്‍ തിയേറ്ററുകളും തുറന്നിട്ടുണ്ട്. കോഴിക്കോട്ട് നമാളെ പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തികളമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെതാണ് ഉത്തരവ്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാണെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.

Related posts

വന്യജീവി ആക്രമത്തിൽ പരിക്കേറ്റ മൂന്ന് വയസുകാരനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

Aswathi Kottiyoor

പരിസ്ഥിതി സംരക്ഷണം: കേരളത്തിൽ ജനകീയമുന്നേറ്റം അനിവാര്യമെന്ന് ഗാഡ്ഗിൽ.

Aswathi Kottiyoor

‘യുവാക്കള്‍ ജീവിതം ആസ്വദിക്കാൻ വിവാഹം തടസമായി കാണുന്നു’; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox