24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അടങ്ങാടികുരുവിക്കൊരു കൂടൊരുക്കി എൻ എസ് എസ്സും വ്യാപാരികളും
Iritty

അടങ്ങാടികുരുവിക്കൊരു കൂടൊരുക്കി എൻ എസ് എസ്സും വ്യാപാരികളും

ഇരിട്ടി: ഇരട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും, ഇരിട്ടി ഏരിയ വ്യാപാരി സമിതി യൂണിറ്റും സംയുക്തമായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അങ്ങാടി കുരുവികളെ സംരക്ഷിക്കുന്നതിനായി ഇരിട്ടി ടൗണിൽ കൂടുകൾ സ്ഥാപിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് ഇരിട്ടി മുൻസിപ്പൽ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അബ്ദുൾ റഷീദ് അദ്ധ്യക്ഷനായി. വ്യാപാരി സമിതി രക്ഷാധികാരി സുമേഷ് കോളിക്കടവ്, ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പിടി എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ജിജിൽ, വ്യാപരി സമിതി പ്രസിഡന്റ് പ്രഭാകരൻ എടക്കാനം, സമിതി അംഗം ബിജു ന്യൂലക്കി, കെ. ശിവശങ്കരൻ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ.പി. അനീഷ്കുമാർ, ജൻകേഷ് കൃഷ്ണ, സി.പി. കാർത്തിക്ക്, ദിനകർ ദേവ് , അരുൺ ദേവ് , കെ. അഭിഷേക്, നബിൽ, ബിമ്പിൻ , കെ.പി. ആദിഷ്, വിഷ്ണു സുമേഷ് എന്നിവർ നേതൃത്വം നൽകി. സുജേഷ് ബാബു സ്വാഗതവും പി.എസ്. സായന്ത് നന്ദിയും പറഞ്ഞു

Related posts

ഉദ്‌ഘാടനം ചെയ്ത് മൂന്ന് മാസം ഇരിട്ടി പുതിയ പാലത്തിലെ ഫുട്‌പാത്തിൽ സ്ഥാപിച്ച ടൈലുകൾ അടർന്ന നിലയിൽ

Aswathi Kottiyoor

സിപിഐഎം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പായത്ത് ശുചീകരണം

Aswathi Kottiyoor

കൂട്ടുപുഴ പാലം – അവസാനഘട്ട വാർപ്പ് പൂർത്തിയായി – അടുത്തമാസം ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും

Aswathi Kottiyoor
WordPress Image Lightbox