24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്ക്‌ കേന്ദ്രപൊലീസിലേക്ക്‌ വാതില്‍ തുറക്കുന്നു
Kerala

ഭിന്നശേഷിക്കാർക്ക്‌ കേന്ദ്രപൊലീസിലേക്ക്‌ വാതില്‍ തുറക്കുന്നു

ഭിന്നശേഷിക്കാർക്ക്‌ കേന്ദ്ര പൊലീസ്‌ സേനകളുടെ ഭാഗമാകാൻ വഴിതുറന്ന്‌ സുപ്രീംകോടതി. സിവിൽ സർവീസ്‌ മെയിൻസ്‌ പരീക്ഷ ജയിച്ച ഭിന്നശേഷിക്കാർക്ക്‌ ഐപിഎസ്‌, റെയിൽവേ സുരക്ഷാ സേന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ്‌ സേന എന്നിവയിലേക്ക്‌ അപേക്ഷിക്കാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകി. ഭിന്നശേഷിക്കാരെ ഈ സേനകളിൽനിന്ന്‌ വിലക്കുന്നത്‌ ചോദ്യം ചെയ്‌ത്‌ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈറ്റ്‌സ്‌ ഓഫ്‌ ദ ഡിസേബിൾഡ്‌ (എൻപിആർഡി) സമർപ്പിച്ച ഹർജിയിലാണ്‌ വിധി.

ഭിന്നശേഷിക്കാർക്കുള്ള സർവീസ്‌ മുൻഗണന രേഖപ്പെടുത്തി യുപിഎസ്‌സിക്ക്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വ്യാഴാഴ്‌ചയായിരുന്നു. ഐപിഎസ്‌ അടക്കം സേനകളിൽ നിലവില്‍ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാനാകുമായിരുന്നില്ല. എന്നാൽ, ഈ വിഭാ​ഗത്തില്‍പെട്ടവര്‍ക്കുകൂടി അപേക്ഷനല്‍കാനായി കോടതി അവസാന തീയതി ഏപ്രിൽ ഒന്നുവരെ നീട്ടി. ഈ അപേക്ഷകള്‍ പരി​ഗണിക്കുന്നത് കോടതിയുടെ അന്തിമ വിധിക്ക്‌ വിധേയമായിട്ടാകും. ഏപ്രിൽ അഞ്ചിനാണ്‌ വ്യക്തിത്വ പരീക്ഷ.
18ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. ഇപ്പോള്‍ തുടരുന്ന പ്രവേശന നടപടിക്ക്‌ ഇടക്കാല ഉത്തരവ്‌ തടസ്സമല്ലെന്നും ജസ്റ്റിസ്‌ ഖാൻവിൽക്കർ, അഭയ്‌ എസ്‌ ഓക്ക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി

Related posts

2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

Aswathi Kottiyoor

അ​ധ്യാ​പ​ക ദി​ന​ത്തി​നു മു​ന്പ് എ​ല്ലാ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും വാ​ക്സി​ൻ

Aswathi Kottiyoor

സംസ്ഥാന ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം, ക്രിസ്മസ് – ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്(19 ജനുവരി)

Aswathi Kottiyoor
WordPress Image Lightbox