Uncategorized
കാക്കയങ്ങാട് പുലി കുരുക്കിൽപ്പെട്ട സംഭവം;മുഴക്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാക്കയങ്ങാട് പുലി കുരുക്കിൽപ്പെട്ട സംഭവത്തെ തുടർന്നാണ്നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാവിലെ 7 മണിവരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും സംഭവം അറിഞ്ഞ് പ്രദേശത്ത് കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാനുമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.