24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി, അടുക്കള പൊള്ളും
Kerala

തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി, അടുക്കള പൊള്ളും


കൊച്ചി ∙ ഇന്ധന വിലവർധനയ്ക്കു പിന്നാലെ ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വിലയും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. കൊച്ചിയിലെ വില 956 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് എട്ടുരൂപ കുറച്ചിട്ടുണ്ട്. നാലു മാസത്തിനു ശേഷം ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കൂട്ടിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു പിന്നാലെയാണു വില കൂട്ടിയത്.

പെട്രോൾ ലീറ്ററിന് കൂട്ടിയത് 87 പൈസ. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. 2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്. നിലവിൽ, കൊച്ചിയിൽ പെട്രോൾ വില 104.31 ആയിരുന്നത് 87 പൈസ വർധിച്ച് 105.18ലെത്തി. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വർധിച്ച് 92.40 രൂപയായി.

Related posts

ചായയില്‍ കീടനാശിനി കലര്‍ത്തി’; അമ്മയെ കൊന്ന മകള്‍ അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു

Aswathi Kottiyoor

വീ​ടു​ക​ളു​ടെ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ സേ​ഫ് പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ

Aswathi Kottiyoor

കൊടുംചൂട് ; ഉഷ്‌ണതരംഗം അഞ്ചു ദിവസംകൂടി

Aswathi Kottiyoor
WordPress Image Lightbox