Uncategorized

പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസ്. പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് എടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം ഫ്‌ളാറ്റ് നിർമാണത്തിൻ്റെ പേരിൽ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button