21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പെരുമാറ്റം നന്നല്ലേൽ പണിപോകും ; ഉദ്യോഗസ്ഥർക്ക്‌ ഗ്രേഡിന്‌ പകരം മാർക്ക്‌
Kerala

പെരുമാറ്റം നന്നല്ലേൽ പണിപോകും ; ഉദ്യോഗസ്ഥർക്ക്‌ ഗ്രേഡിന്‌ പകരം മാർക്ക്‌

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് ജനങ്ങളോടുള്ള പെരുമാറ്റരീതിയും പരിഗണിക്കും. ഭരണപരിഷ്കാര കമീഷന്റെ നാലാം റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ്‌ നടപടി.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് കഴിഞ്ഞ ദിവസം സർവീസ് ചട്ട പരിഷ്കരണ സർക്കുലർ പുറപ്പെടുവിച്ചത്. ജോലിസമയത്ത് പതിവായി സീറ്റിൽ ഇല്ലാതിരിക്കുന്നതും ഫയൽ അകാരണമായി താമസിപ്പിക്കുന്നതും സ്ഥാനക്കയറ്റത്തിന്‌ കുരുക്കാകും. പരാതി പരിശോധിച്ച് മേലുദ്യോഗസ്ഥരാണ്‌ മാർക്ക്‌ നൽകുന്നത്‌.
നിലവിലുള്ള എ, ബി, സി, ഡി ഗ്രേഡിങ്‌ സമ്പ്രദായത്തിനു പകരം ഒന്നുമുതൽ പത്തുവരെ സംഖ്യാക്രമത്തിലാണ്‌ മാർക്ക്‌ നൽകുക. അഞ്ചിൽ കുറവുള്ളവർക്ക്‌ നിർബന്ധിത പരിശീലനം നൽകും. ജനുവരി മുതൽ ഡിസംബർ 31 വരെയാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനുള്ള സമയക്രമം.
മേലുദ്യോഗസ്ഥരാണ്‌ ഇത്‌ പരിശോധിക്കുക. മൂന്നുവർഷത്തെ പ്രകടനം വിലയിരുത്തും. വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Related posts

പാസഞ്ചർ ട്രെയിനുകളെല്ലാം പുനരാരംഭിക്കണം: സർക്കാർ.

Aswathi Kottiyoor

ഇലക്ട്രിക് വാഹനങ്ങള്‍ 25 ശതമാനം ആക്കണം; ഇ.വി. സബ്‌സിഡി തുടരാന്‍ സര്‍ക്കാര്‍

Aswathi Kottiyoor

ജി.എസ്.ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം 19ന്

Aswathi Kottiyoor
WordPress Image Lightbox