Uncategorized

അമ്പായത്തോട് മട്ടന്നൂർ നാലുവരി പാതയുടെ നോട്ടിഫിക്കേഷൻ അറിയിപ്പ് പ്രസിദ്ധീകരിച്ചു

കൊട്ടിയൂർ , അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ നിർമ്മിക്കുന്ന നാലുവരിപ്പാതയുടെ നോട്ടിഫിക്കേഷൻ അറിയിപ്പ് പ്രസിദ്ധീകരിച്ചു. പ്രാഥമിക നോട്ടിഫിക്കേഷൻ ഇറങ്ങിയതോടെ നഷ്ടപരിഹാരം പുനരധിവാസം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും .പരാതികൾ ഉണ്ടെങ്കിൽ ഇനി 15 ദിവസത്തിനകം ലാൻഡ് അക്കസേഷൻ തഹസിൽദാർക്ക് രേഖാമൂലം നൽകണം .പ്രാഥമിക നോട്ടിഫിക്കേഷനിൽ സ്ഥലം നഷ്ടപ്പെടുന്ന പലരുടെയും പേരുകൾ ഉൾപ്പെട്ടിരുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഇവർക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകി ഇടം നേടാൻ അവസരം ഉണ്ടായിരിക്കും. അതിനുശേഷം റവന്യൂ, കൃഷി പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾ പരിശോധനയും അളവുകളും കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ഇതിനുശേഷമാണ് അന്തിമ വിജ്ഞാപനം ഇറങ്ങുക. പരാതി നൽകാനുള്ള കാലാവധി 15 ദിവസമാക്കി ചുരുക്കിയതിലും ആക്ഷേപമുണ്ട്. നവംബറിൽ നോട്ടിഫിക്കേഷൻ ഇറങ്ങിയ സമയത്ത് തന്നെ ഇക്കാര്യത്തിൽ പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.സാധാരണ ഇത്തരം കാര്യങ്ങളിൽ പരാതി നൽകാൻ 60 ദിവസത്തെ സമയപരിധി അനുവദിക്കാറുണ്ട്. എന്നാൽ 15 ദിവസമായാണ് വെട്ടിക്കുറച്ചത്. പുറത്തിറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം പട്ടികയിൽ പേരില്ലാത്തവർക്ക് മാത്രമാണ് പരാതി നൽകാവൂ. അതേസമയം ഭൂമി ,കെട്ടിടം, വീടുകൾ സ്ഥാപനങ്ങൾ കൃഷി എന്നിവ വിട്ടുകൊടുക്കുന്നവർക്ക് കണക്കാക്കിയ വില നഷ്ടപരിഹാര തുക എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല . വീടും ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും വിട്ടു നൽകുന്നവ ഭൂരിപക്ഷം പേർക്കും ആനുകൂല്യം നഷ്ടപരിഹാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും നൽകിയിട്ടില്ല. റോഡ് ഫണ്ട് ബോർഡോ റവന്യൂ വകുപ്പോ ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതുമില്ല. കെട്ടിടങ്ങളും വീടോ വിട്ടുകൊടുക്കുമ്പോൾ കാലപ്പഴക്കാരത്തിനനുസരിച്ച് പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന തുക നൽകുമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്തുതന്നെയായാലും പ്രാഥമിക നോട്ടിഫിക്കേഷൻ ഇറങ്ങിയതോടെ നഷ്ടപരിഹാരവും പുനരധിവാസവും തുടങ്ങിയ വിഷയങ്ങളിലേക്കുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് ആശ്വാസത്തിലാണ് ജനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button