30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌കൂളുകള്‍ പൂമ്പാറ്റകളെ വരവേല്‍ക്കും
Kerala

സ്‌കൂളുകള്‍ പൂമ്പാറ്റകളെ വരവേല്‍ക്കും

വർണശലഭം ഉണർന്നെണീക്കുന്ന കാഴ്ച കാണാൻ ജില്ലയിലെ സ്‌കൂൾ മുറ്റങ്ങളൊരുങ്ങി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയിലാണ്‌ ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥ അന്തരീക്ഷമൊരുങ്ങുന്നത്‌. സ്‌കൂൾ ക്യാമ്പസുകളിൽ പൂമ്പാറ്റകൾ സമൃദ്ധമായി ഉണ്ടാകുന്ന രീതിയിൽ ചെടികൾ നട്ടുപരിപാലിക്കുന്ന പദ്ധതിയാണ് ശലഭോദ്യാനം. പീച്ചിയിലെ കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് തെരഞ്ഞെടുത്ത 21 സ്‌കൂളുകളിലാണ്‌ ആദ്യഘട്ടത്തിലിത്‌. പിന്നീട്‌ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. ശലഭക്ലബ്ബുകൾ പ്രവർത്തനം തുടങ്ങി. ഷഡ്പദങ്ങളെക്കുറിച്ചുള്ള ഗവേഷണവും പ്രോത്സാഹിപ്പിക്കും. പേര, കൃഷ്ണകിരീടം, മുസാന്ത സൂര്യകാന്തി, ലില്ലി, ഡെയ്‌സി, കമ്യൂണിസ്‌റ്റ്‌ പച്ച, അശോകം, എരുക്ക്, തുമ്പ, സീതപ്പഴം, മുള, പുൽത്തകിടി, ചെമ്പരുത്തി, വാക, ചെറിപ്ലാന്റ്, മുരിക്ക്, ഈന്തപ്പന തുടങ്ങിയ ചെടികൾ ലാർവകൾക്ക് തിന്നാനുള്ള ഇലകളും പൂമ്പാറ്റകൾക്ക് ഉണ്ണാനുള്ള തേനും ലഭ്യമാക്കും.

Related posts

പച്ചക്കറി വില കുതിച്ചുയരുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മൺസൂൺ വിൽപ്പന ലക്ഷ്യമിട്ട്‌ ആറളം ഫാം നഴ്‌സറിയിൽ ഒന്നേകാൽലക്ഷം തെങ്ങിൻ തൈകൾ തയ്യാർ

Aswathi Kottiyoor
WordPress Image Lightbox