28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • വായനയുടെ വസന്തം; സ്‌കൂളുകൾക്ക്‌ നൽകുന്നത്‌ 9.58 കോടിയുടെ പുസ്‌തകം
Kerala

വായനയുടെ വസന്തം; സ്‌കൂളുകൾക്ക്‌ നൽകുന്നത്‌ 9.58 കോടിയുടെ പുസ്‌തകം

സ്‌കൂൾ ലൈബ്രറികൾ കൂടുതൽ പുസ്തകങ്ങൾകൊണ്ട് നിറയും. “വായനയുടെ വസന്തം’ പദ്ധതി പ്രകാരം നൽകുന്നത് 9.58 കോടി രൂപയുടെ പുസ്‌ത‌കങ്ങൾ. സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്‌ത‌കങ്ങൾ നൽകുന്ന “വായനയുടെ വസന്തം’ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ബുധനാഴ്‌ച നടക്കും. നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്.

സിയെറ്റ്‌ തയ്യാറാക്കിയ ഓൺലൈൺ പോർട്ടൽ മുഖേന 1438 സ്കൂളാണ് പുസ്തകങ്ങൾ ഇൻഡന്റ്‌ ചെയ്തത്. കൂടാതെ, ഈ വർഷം 85 തമിഴ് മീഡിയം സ്കൂളിനും 96 കന്നട മീഡിയം സ്കൂളിനും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആകെ 1619 സ്കൂളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്കൂളുകൾ ആകെ 6,73,621 പുസ്‌തകമാണ്‌ ഇൻഡന്റ്‌ ചെയ്തത്‌. ആകെ 93 പ്രസാധകരാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഒരു ദിവസം രണ്ട് ജില്ലയിൽ പുസ്തകമേള നടത്തി ഏഴ്‌ ദിവസംകൊണ്ട് വിതരണം പൂർത്തിയാക്കും.

Related posts

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും

Aswathi Kottiyoor

കാർഷിക സർവകലാശാലയ്‌ക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ്

Aswathi Kottiyoor

സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox