24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്നേഹസ്പർശം പദ്ധതി: വിവരങ്ങൾ ലഭ്യമാക്കണം
Kerala

സ്നേഹസ്പർശം പദ്ധതി: വിവരങ്ങൾ ലഭ്യമാക്കണം

ചൂഷണത്തിനു വിധേയരായ അവിവാഹിത അമ്മമാർക്കു സഹായം നൽകുന്നതിനു കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹസ്പർശം പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന 60 വയസുവരെയുള്ളവർക്കാകും ധനസഹായം ലഭിക്കുക. നിലവിൽ ധനസഹായം ലഭിക്കുന്നവരും പുതുതായി ധനസഹായത്തിന് അപേക്ഷ സമർപ്പിച്ചിട്ടു്ള്ളവരും ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ. റേഷൻ കാർഡ്, ആധാർ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ kssmsnehasparsham@gmail.com എന്ന ഇ-മെയിലിൽ മൂന്നു ദിവസത്തിനകം ലഭ്യമാക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. വിവരങ്ങൾ അറിയിക്കാത്തവർക്ക് ഈ സാമ്പത്തിക വർഷം ധനസഹായം അനുവദിക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2341200.

Related posts

കോ​​വ​​ളം-​​ബേ​​ക്ക​​ൽ ജ​​ല​​പാ​​ത: ആ​​ദ്യ​​ഘ​​ട്ടം ഒ​​ക്ടോ​​ബ​​റി​​ൽ

Aswathi Kottiyoor

*2013 ജനുവരി 8 മുതൽ 13 വരെ*

Aswathi Kottiyoor

കേ​ര​ള​ത്തി​ന് പു​തി​യ​താ​യി 485 നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox